Latest News

വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനെ ചൊല്ലി സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു

കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്.

വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തതിനെ ചൊല്ലി സംഘര്‍ഷം; രണ്ട് പേര്‍ക്ക് കുത്തേറ്റു
X
പാലക്കാട്: അട്ടപ്പാടി കോട്ടത്തറയില്‍ വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റു. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇരുവരെയും ആക്രമിച്ച ബാലാജി എന്നയാള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ രക്ഷപ്പെട്ട വാഹനം കുത്തേറ്റവരുടെ സംഘത്തില്‍പ്പെട്ടവര്‍ തകര്‍ത്തു. കോട്ടത്തറ മാരിയമ്മന്‍ കോവിലിനടുത്തുവെച്ചാണ് വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it