Latest News

'ഒരു ബഹിഷ്‌കൃത രാജ്യം' ഗള്‍ഫ് രാജ്യങ്ങളുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി: തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍

ഒരു ബഹിഷ്‌കൃത രാജ്യം ഗള്‍ഫ് രാജ്യങ്ങളുടെ പൊതുസുരക്ഷയ്ക്ക് ഭീഷണി: തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍
X

റിയാദ്: ലോകരാജ്യങ്ങള്‍ ബഹിഷ്‌കരിക്കുന്ന ഒരു രാജ്യം ഗള്‍ഫ് രാജ്യങ്ങളുടെ പൊതുസുരക്ഷക്ക് ഭീഷണിയാണെന്ന് സൗദിയിലെ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍. '' ഖത്തറിന്റെ പരമാധികാരത്തിനു നേരെ ഇസ്രായേല്‍ വഞ്ചനാപരമായ ആക്രമണം നടത്തി. അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഒരു നിയമത്തെയും വ്യവസ്ഥകളെയും പരിഗണിക്കാത്ത ഒരു രാഷ്ട്രം ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുടെയും പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഈ ആക്രമണം ഓര്‍മ്മപ്പെടുത്തുന്നു. സഖ്യങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനും ഈ ആക്രമണം കാരണമായി. സ്വന്തം സുരക്ഷ ഉറപ്പാക്കാന്‍ സ്വന്തം നയങ്ങള്‍ രൂപീകരിക്കണമെന്ന ചിന്ത രൂപപ്പെടാനും ഇത് കാരണമായി. ഇസ്രായേലിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്.''-അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it