Latest News

കല്‍ക്കരി കുംഭകോണം: അഭിഷേക് ബാനര്‍ജിയുടെ ഭാര്യാസഹോദരിയെ ഇ ഡി ചോദ്യം ചെയ്തു

കല്‍ക്കരി കുംഭകോണം: അഭിഷേക് ബാനര്‍ജിയുടെ ഭാര്യാസഹോദരിയെ ഇ ഡി ചോദ്യം ചെയ്തു
X

കൊല്‍ക്കത്ത: കല്‍ക്കരി കുംഭകോണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ ഭാര്യാസഹോദരി മേനോക ഗംഭീറിനെ തിങ്കളാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അവര്‍ ഇ ഡിയുടെ ഓഫിസിലെത്തിയത്.

ശനിയാഴ്ച വൈകുന്നേരം കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്ന് ബാങ്കോക്കിലേക്ക് പോകുന്നതിനിടയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവച്ചിരുന്നു. ഇ ഡിയുടെ ലുക്ക് ഔട്ട് നോട്ടിസിനെത്തുടര്‍ന്നായിരുന്നു നടപടി. ഇഡിയുടെ ഓഫിസിലേക്ക് ഏകദേശം പന്ത്രണരയോടെയാണ് ഇവര്‍ എത്തിയത്. അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു.

ഏജന്‍സി നല്‍കിയ നോട്ടിസില്‍ ഞായര്‍-തിങ്കള്‍ 12.30 എഎം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതുകൊണ്ട് അവര്‍ രാത്രിയിലും ഇ ഡി ഓഫിസിലെത്തി തിരിച്ചുപോയിരുന്നു. എന്നാല്‍ ഏജന്‍സി പിന്നീട് സമയം തിരുത്തി നല്‍കി. തുടര്‍ന്നാണ് ഉച്ചക്ക് ഹാജരായത്.

'ഇഡിയുടെ സമന്‍സ് അനുസരിച്ച് ഞാന്‍ തിങ്കളാഴ്ച പുലര്‍ച്ചെ 12:30ന് ഇഡി ഓഫിസില്‍ പോയിരുന്നു, എന്നാല്‍ ഏജന്‍സി ഓഫിസ് പൂട്ടിയിരിക്കുന്നതായി കണ്ടു'-ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം, കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഗംഭീര്‍ കൊല്‍ക്കത്തയിലെ ഇഡി ഉദ്യോഗസ്ഥര്‍ക്ക് മുന്നിലാണ് ഹാജരാകേണ്ടത് അല്ലാതെ ഡല്‍ഹിയിലല്ല.

Next Story

RELATED STORIES

Share it