മുഖ്യമന്ത്രി ചോദ്യം ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നു: കെ സുരേന്ദ്രന്‍
എതിര്‍ക്കുന്നവരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോഴിക്കോട്: സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രിയോട് എങ്ങനെയുള്ള ചോദ്യം ചോദിക്കണം എത്ര ചോദ്യം ചോദിക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കല്‍പ്പിക്കുകയാണ്. എതിര്‍ക്കുന്നവരെ സൈബര്‍ സഖാക്കളെ ഉപയോഗിച്ച് വ്യക്തിഹത്യ ചെയ്യുകയാണ് സിപിഎം ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
പി ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് എല്ലാ മാധ്യമപ്രവര്‍ത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് പിണറായി വിജയന്‍ മനസിലാക്കണം. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ സൈബര്‍ ആക്രമണത്തിനിരയായിട്ടും കെയുഡബ്ല്യുജെയുടെ മൗനം അത്ഭുതകരമാണ്. തങ്ങളുടെ നേതൃത്വസ്ഥാനത്തിരിക്കുന്ന വനിതാ മാധ്യമപ്രവര്‍ത്തകയെ ദേശാഭിമാനി ജീവനക്കാരന്‍ നവമാധ്യമത്തില്‍ പരസ്യമായി അപമാനിച്ചിട്ടും കെയുഡബ്ല്യുജെ പ്രതികരിക്കാത്തത് നാണക്കേടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
RELATED STORIES
ഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMTവയനാട്ടില് 22 പേര്ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില് നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMT16കാരിയെ തുരുതുരാ കുത്തി, കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി യുവാവ്;...
29 May 2023 11:14 AM GMTപ്ലസ് ടു റിസള്ട്ട് പിന്വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT