Latest News

ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഹോക്കി താരം പി ആര്‍ ശ്രീജേഷിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഹോക്കി താരം പി ആര്‍ ശ്രീജേഷിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം
X

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ച ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ശ്രീജേഷിന് ഇനിയും കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഖേല്‍രത്‌ന പുരസ്‌കാരം നേടുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീജേഷ്. ശ്രീജേഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മുഖ്യമന്ത്രി സാമൂഹിക മാധ്യത്തില്‍ അഭിനന്ദനം രേഖപ്പെടുത്തിയത്.

ശ്രീജേഷിനു പുറമെ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര, ഗുസ്തി താരം രവികുമാര്‍ ദാഹിയ, ബോക്‌സര്‍ ലോവ്‌ലിന ബോര്‍ഗോഹൈന്‍, പാരാ ഷൂട്ടര്‍ അവനി ലേഖ, പാരാ അത്‌ലറ്റ് സുമിത് ആന്റില്‍, പാരാ ബാഡ്മിന്റണ്‍ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗര്‍, പാരാ ഷൂട്ടര്‍ മനീഷ് നര്‍വല്‍, ഫുട്‌ബോള്‍ താരം സുനില്‍ ചേത്രി, ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രിത് സിങ് തുടങ്ങി 12 പേര്‍ക്കാണ് 2021 വര്‍ഷത്തെ ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്.

യുവജനകാര്യ, കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രാഷ്ട്രപതി ഭവനില്‍ ഈ മാസം 13ാം തിയ്യതി നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. കായിക മേഖലയിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടിയാണ് എല്ലാ വര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

Next Story

RELATED STORIES

Share it