മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടേയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇരുവരും നെഗറ്റീവാണെന്ന് കണ്ടെത്തിയത്.

തിരുവനന്തപുരം: കരിപ്പൂര്‍ സന്ദര്‍ശനത്തിനു പിന്നാലെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇരുവരും നെഗറ്റീവാണെന്ന് കണ്ടെത്തിയത്.
കരിപ്പൂര്‍ വിമാനത്താവള സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത മലപ്പുറം കലക്ടര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയും സ്പീക്കറും ഏഴ് മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കലക്ടര്‍ക്ക് വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന് മുഖ്യമന്ത്രിയെ കൂടാതെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍, ഇ ചന്ദ്രശേഖരന്‍, കെ ടി ജലീല്‍, ഇ പി ജയരാജന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു. ഇവരും മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു.
മലപ്പുറം കലക്ടര്‍ക്ക് പുറമെ സബ് കലക്ടര്‍ക്കും കലക്ടറേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറം എസ്പി യു അബ്ദുള്‍ കരീമിനും രോഗം സ്ഥിരീകരിച്ചിരുന്നു.
RELATED STORIES
ആദിവാസി ഭൂമി കൈയേറ്റ വാര്ത്ത: ആര് സുനിലിനെതികേ കേസെടുത്ത നടപടി...
26 Sep 2023 8:31 AM GMTപാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില് കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMT'ജയിലില് കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMT