Latest News

പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി

പരപ്പനങ്ങാടി ബധിര വിദ്യാലയത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
X

താനൂര്‍: താനൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ പരപ്പനങ്ങാടി കൊടക്കാട് ബധിര വിദ്യാലയം ശുചീകരിച്ചു. സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ് റൈസിഗ് വാരാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൂള്‍ കോമ്പൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തതോടൊപ്പം സ്‌കൂളിലെ പൂച്ചട്ടികളില്‍ ചായം പൂശിയും പൂച്ചെടികള്‍ നട്ടുപിടിപ്പിച്ചും പൂന്തോട്ടം മനോഹരമാക്കുകയും ചെയ്തു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ടി കെ മദനമോഹനന്‍, പ്രഭുലാല്‍, പോസ്റ്റ് വാര്‍ഡന്‍ മുഹമ്മദ് അഷറഫ് കെ ടി ,ഡെപ്യൂട്ടി പോസ്റ്റ് വാര്‍ഡന്‍ സുധി ,സിവില്‍ ഡിഫന്‍സ് അംഗങ്ങളായ രവികുമാര്‍ കൊളപ്പുറം ,ഫൈറൂസ് ഉള്ളണം, റഹീസ് പരപ്പനങ്ങാടി, മുസ്തഫ പരപ്പനങ്ങാടി എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it