Latest News

സിഐടിയു നേതാവ് പുന്നക്കല്‍ ശംസുദ്ദീന്‍ നിര്യാതനായി

ചുമട്ട്‌തൊഴിലാളി യൂനിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം സിപി.എം മഞ്ചേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

സിഐടിയു നേതാവ് പുന്നക്കല്‍ ശംസുദ്ദീന്‍ നിര്യാതനായി
X

മഞ്ചേരി: സിഐടിയു നേതാവും ചുമട്ട്‌കൊഴിലാളി ക്ഷേമബോര്‍ഡ് അംഗവുമായ മഞ്ചേരി ചന്തക്കുന്ന് പുന്നക്കല്‍ ശംസുദ്ദീന്‍(51) നിര്യാതനായി. ചുമട്ട്‌തൊഴിലാളി യൂനിയന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അദ്ദേഹം സിപി.എം മഞ്ചേരി ലോക്കല്‍ സെക്രട്ടറിയായിരുന്നു.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശംസു അനുയായികളുടെ ശംസുക്കയായിരുന്നു. പ്രാദേശിക സാമൂഹിക രംഗത്ത് സജീവ സാനിധ്യമായിരുന്നു. ഭാര്യ: മീര. മക്കള്‍: ആദിത്യന്‍, താനിയ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിന് വിട്ട് കൊടുക്കും.

Next Story

RELATED STORIES

Share it