പൗരത്വ നിയമ ഭേദഗതി മുസ്ലീം സമുദായത്തിന്റെ മാത്രമല്ല, ഓരോ രാജ്യസ്‌നേഹിയുടെയും വിഷയമെന്ന് യൂജിന്‍ മോറേലി
മുസ്ലീം വിരുദ്ധതയുടെ പേരില്‍ ട്രംപും മോദിയും കൈകോര്‍ത്തത് ലോക രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മഹത്വത്തിന് മങ്ങലേലപ്പിച്ചിട്ടുണ്ടെന്നും യൂജിന്‍ മോറേലി
മാള: പൗരത്വ നിയമ ഭേദഗതി മുസ്ലീം സമുദായത്തിന്റെ മാത്രം പ്രശ്‌നമല്ല മറിച്ച് ഓരോ രാജ്യസ്‌നേഹിയുടെയും വിഷയമാണെന്ന് എല്‍ ജെ ഡി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി. എല്‍ ജെ ഡി കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാളയില്‍ സംഘടിപ്പിച്ച പ്രതിഷേധ മതേതര ജനാധിപത്യ സംരക്ഷണ സദസ്സ് മാളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വം സംരക്ഷിക്കുവാന്‍ ഓരോ സോഷ്യലിസ്റ്റിന്റെയും അവസാന ശ്വാസം വരെ പോരാടും. രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ മറച്ച് വെയ്ക്കുവാന്‍ മോദി കലാപത്തിന് പ്രേരിപ്പിക്കുന്നു. മുസ്ലീം വിരുദ്ധതയുടെ പേരില്‍ ട്രംപും മോദിയും കൈകോര്‍ത്തത് ലോക രാജ്യങ്ങളുടെ ഇടയില്‍ ഇന്ത്യയുടെ മഹത്വത്തിന് മങ്ങലേലപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ എസ് പരീത് അദ്ധ്യക്ഷത വഹിച്ചു. എല്‍ ജെ ഡി സംസ്ഥാന കൗണ്‍സില്‍ അംഗം കെ സി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. പി സി ബാബു, ജോര്‍ജ് കുരിയാപ്പിള്ളി, ജോളി പ്ലാവേലി, പി കെ സോജന്‍, എം എ അസൈനാര്‍, കരിം അന്നമനട, രാഘവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT