Latest News

ഉത്തരാഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം, റിപോര്‍ട്ട്

ഉത്തരാഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവം, റിപോര്‍ട്ട്
X

ഹരിദ്വാര്‍: ഉത്തരാഖണ്ഡില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം സജീവമെന്ന് റിപോര്‍ട്ടുകള്‍. ഹരിദ്വാറില്‍ നിന്ന് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചു. കുട്ടിയെ മീററ്റിലെ നഴ്സിന് വിറ്റ സംഘത്തിലെ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ലിസാദി ഗേറ്റിലെ ആസ് മുഹമ്മദ്, ഷഹനാസ്, സല്‍മ എന്നിവരാണ് അറസ്റ്റിലായത്.

ഉത്തരാഖണ്ഡ് പോലിസ് നടത്തിയ തിരച്ചിലിനൊടുക്കമാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം നടക്കുന്നതിന് ഒരുമാസം മുമ്പ് ഹരിദ്വാറിലെ കാലിയാറില്‍ നിന്നുള്ള സ്ത്രീയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചിരുന്നുവെന്ന് പോലിസ് പറയുന്നു. ഇതുപോലെ നിരവധി സംഭവങ്ങള്‍ ഇവിടെ നടക്കുന്നുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലിസ് പറയുന്നു. സംഭവം ഗൗരവകരമാണെന്നും പോലിസ് കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it