Latest News

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
X

കൊച്ചി: കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. അഡ്വക്കേറ്റ് സൈബി ജോസിനെതിരായ കേസിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. എറണാകുളം ഗസ്റ്റ് ഹൗസില്‍ രാവിലെ 8.30നായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടുനിന്നു.

ഇന്ന് വിവിധ സര്‍ക്കാര്‍ പരിപാടികള്‍ക്കായി വെള്ളിയാഴ്ച രാത്രിയില്‍ മുഖ്യമന്ത്രി എറണാകുളത്തെത്തിയിരുന്നു. അനുകൂല വിധി വാങ്ങി നല്‍കാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാന്‍ അടക്കം മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഡ്വക്കേറ്റ് സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പോലിസ് അന്വേഷണം നടക്കുകയാണ്. അസാധാരണമായ നിലയില്‍ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ചയെന്നാണ് സൂചന.

Next Story

RELATED STORIES

Share it