Latest News

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും നേമത്ത് ഉമ്മന്‍ ചാണ്ടിക്കും സാധ്യത

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും നേമത്ത് ഉമ്മന്‍ ചാണ്ടിക്കും സാധ്യത
X

ഡല്‍ഹി: ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമം മണ്ഡലത്തില്‍ മല്‍സിക്കാനുള്ള സാധ്യതാപട്ടികയില്‍ മുന്നില്‍ ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി തുടങ്ങി പല പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും ഉമ്മന്‍ ചാണ്ടിയെ നിര്‍ത്തി മല്‍സരിപ്പിക്കാനാണ് കൂടുതല്‍ സാധ്യതയെന്ന റിപോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. താന്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയും കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായും ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പതിറ്റാണ്ടുകളായി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ മല്‍സരിക്കുമെന്നും കരുതുന്നു. നേമം സീറ്റില്‍ കോണ്‍ഗ്രസ്സിലെ കരുത്തനായ ഒരു നേതാവ് മല്‍സരിക്കണമെന്നാണ് നേതൃത്വത്തിന്റെ താല്‍പ്പര്യം.

നേരത്തെ മുരളീധരനെ ഈ സീറ്റില്‍ പരിഗണിച്ചിരുന്നെങ്കിലും എംപിമാര്‍ നിയമസഭാ സീറ്റില്‍ മല്‍സരിക്കേണ്ടെന്ന പൊതു തീരുമാനത്തിന്റെ പുറത്ത് അത് ഉപേക്ഷിച്ചുവെന്നാണ് കരുതുന്നത്. തനിക്ക് അത്തരം നിര്‍ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് മുരളീധരനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it