Latest News

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം

നോക്കൗണ്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ റയലിന് ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചേ തീരൂ. റയലുമായുള്ള ആദ്യ പോരാട്ടത്തില്‍ പിഎസ്ജിക്കായിരുന്നു ജയം.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡ്-പിഎസ്ജി പോരാട്ടം
X

മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് റയല്‍ മാഡ്രിഡിന് പിഎസ്ജി വെല്ലുവിളി.ഗ്രൂപ്പ് എയില്‍ റയല്‍ ഇന്ന് നേരിടുന്നത് ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയെയാണ്. നാലു കളിയും ജയിച്ച് ഫ്രഞ്ച് ക്ലബ്ബ് ലീഗില്‍ ഒന്നാം സ്ഥാനത്താണ്. ഏഴ് പോയിന്റുള്ള റയലിന് ഇന്ന് നിര്‍ണ്ണായകമാണ്. നോക്കൗണ്ട് റൗണ്ടില്‍ പ്രവേശിക്കണമെങ്കില്‍ റയലിന് ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചേ തീരൂ. റയലുമായുള്ള ആദ്യ പോരാട്ടത്തില്‍ പിഎസ്ജിക്കായിരുന്നു ജയം. മറ്റ് മല്‍സരങ്ങളില്‍ ഇറ്റാലിയന്‍ ഭീമന്‍മാരായ യുവന്റസ് സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ഗ്രൂപ്പ് ഡിയില്‍ യുവന്റസ് ഒന്നാമതും റയല്‍ രണ്ടാമതുമാണ്. ഇന്ന് ജയിച്ചാല്‍ യുവന്റസിന് നോക്കൗണ്ട് സാധ്യത ഉറപ്പിക്കാം. ഇംഗ്ലിഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റി ഷക്താര്‍ ഡൊണസ്‌കിനെ നേരിടും. സിറ്റിയും ഗ്രൂപ്പില്‍ ഒന്നാമതാണ്. ടോട്ടന്‍ഹാമിന്റെ എതിരാളികള്‍ ഒളിംപിയാക്കോസാണ്. മല്‍സരങ്ങള്‍ രാത്രി 1.30നാണ് തുടങ്ങുക.


Next Story

RELATED STORIES

Share it