Top

ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍

ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടന്‍വീട്ടില്‍ യൂസഫിനെ(23)യാണ് പിടികൂടിയത്.

ആശുപത്രിയില്‍നിന്ന് കടന്നുകളഞ്ഞ കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍
X

പെരിന്തല്‍മണ്ണ: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ കടന്നുകളഞ്ഞ കഞ്ചാവുകേസിലെ പ്രതിയെ പെരിന്തല്‍മണ്ണയില്‍നിന്ന് കാളികാവ് പോലിസ് പിടികൂടി. ആലിപ്പറമ്പ് കുന്നനത്ത് കാളിപ്പാടന്‍വീട്ടില്‍ യൂസഫിനെ(23)യാണ് പിടികൂടിയത്. എട്ടുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പെരിന്തല്‍മണ്ണയിലെ ആളൊഴിഞ്ഞപറമ്പിലെ ഒരുവീട്ടില്‍ ഇയാളെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ്് റിമാന്‍ഡ് പ്രതിയായ യൂസഫ് മെഡിക്കല്‍കോളേജിലെ 21ാം വാര്‍ഡില്‍നിന്ന് രക്ഷപ്പെട്ടത്.

പോലിസുകാരുടെയും ആശുപത്രിജീവനക്കാരുടെയും കണ്ണുവെട്ടിച്ചാണ് പോയത്. ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന് നാലുദിവസം മുന്‍പാണ് തടവുകാര്‍ക്കായുള്ള പയ്യനാട്ടെ കോവിഡ് നീരീക്ഷണകേന്ദ്രത്തില്‍നിന്ന് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചത്.

യൂസഫ് നാട്ടിലെത്താന്‍ സാധ്യതയുണ്ടെന്നുകണ്ട് മഫ്തിയില്‍ പോലിസ് ഇവിടെ തിരച്ചില്‍നടത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി. സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ ടി ആഷിഫലി, ഉജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it