Latest News

രാജസ്ഥാനില്‍ മന്ത്രിസഭാ വികസനത്തിന് സാധ്യത; അശോക് ഗലോട്ട് സോണിയാ ഗാന്ധിയെ കണ്ടു

രാജസ്ഥാനില്‍ മന്ത്രിസഭാ വികസനത്തിന് സാധ്യത; അശോക് ഗലോട്ട് സോണിയാ ഗാന്ധിയെ കണ്ടു
X

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സച്ചിന്‍ പൈലറ്റുമായി നടക്കുന്ന വടംവലിയെത്തുടര്‍ന്നാണ് ഗലോട്ടിന്റെ വരവ്. സച്ചിന്‍ പൈലറ്റിന്റെ അനുയായികളെ ഉള്‍പ്പെടുത്തി രാജസ്ഥാന്‍ കാബിനറ്റ് താമസിയാതെ വികസിപ്പിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചന നല്‍കി.

സച്ചിന്‍ പൈലറ്റിന്റെ അനുയായികളെ കാബിനറ്റിലേക്കെടുക്കണമെന്ന് പ്രിയങ്കയും ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിസഭാ വികസനവും സംസ്ഥാന കോര്‍പറേഷനുകളിലേക്കുള്ള നിയമനവും ചര്‍ച്ചചെയ്യാന്‍ എത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ മാധ്യമങ്ങളോട് മനസ്സുതുറന്നു. മന്ത്രിസഭാ വികസനം താമസിയാതെ നടന്നേക്കും.

തന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ ഇടം നല്‍കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷം മുമ്പ് സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ്സില്‍ കലാപം ഉയര്‍ത്തിയിരുന്നു. അന്നത്തെ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു മന്ത്രിസഭാ വികസനം.

Next Story

RELATED STORIES

Share it