Latest News

സി എം യാഹു ഹാജി നിര്യാതനായി

ഖബറടക്കം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

സി എം യാഹു ഹാജി നിര്യാതനായി
X

താനാളൂര്‍:താനാളൂരിലെ മത സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസ ബിസിനസ് മേഖലകളിലെ നിറ സാന്നിധ്യമായ ചാട്ടുമുക്കില്‍ സി എം യാഹു ഹാജി(66)നിര്യാതനായി.ഖബറടക്കം ബുധനാഴ്ച്ച രാവിലെ 9 മണിക്ക് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പ്രമുഖ വ്യാപാരിയായിരുന്ന യാഹു ഹാജി താനാളൂര്‍ ടൗണ് മുഹീദീന്‍ പള്ളി, താനാളൂര്‍ ബയാനുല്‍ ഹുദാ മദ്രസ എന്നിവയുടെ രക്ഷധികാരിയാണ്. ഏറെക്കാലം റിയാദിലായിരുന്നു. പിതാവ് പരേതനായ ചാട്ടുമുക്കില്‍ ബീരാവുണ്ണി. ഭാര്യ :ആയിഷുമ്മു ഹജ്ജുമ്മ മക്കള്‍: ശംസുദ്ധീന്‍ (റിയാദ്) മുഹമ്മദ് (സൗദി) ഉമര്‍ (ബ്രൂണോ), ഡോ. ഹംസ (സിറ്റി ക്ലിനിക്ക് താനാളൂര്‍). നുസൈബ . സുലൈഖ. ഫാത്തിമ

മരുമക്കള്‍: നൗഷാദ് ചാക്കിരി (വേങ്ങര ചെറൂര്‍),റിയാസ് എരിയാടന്‍ കോട്ടക്കല്‍, ശാഫിയ. റഹീന , ലബീന , ഡോ. ഹലാ( തൃശൂര്‍)


Next Story

RELATED STORIES

Share it