Latest News

പാലത്തായി: സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ എസ്ഡിപിഐ നില്‍പ്പ് സമരം വ്യാഴാഴ്ച

പാലത്തായി: സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിനു മുന്നില്‍ എസ്ഡിപിഐ നില്‍പ്പ് സമരം വ്യാഴാഴ്ച
X

കണ്ണൂര്‍: പാലത്തായി ബാലിക പീഡന കേസില്‍ പോക്‌സോ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസിന് മുന്നില്‍ നില്‍പ് സമരം സംഘടിപ്പിക്കും. രാവിലെ 11ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന സമരം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ധീന്‍ ഉദ്ഘാടനം ചെയ്യും. ബാലിക പീഡന കേസില്‍ പോക്‌സോ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്ത് അധിക കുറ്റപത്രം സമര്‍പ്പിക്കുക, കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യുന്നതിനാവശ്യമായ പ്രോസിക്യുഷന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.

ഇരയ്ക്ക് നീതി കിട്ടുന്നത് വരെ ആരൊക്കെ പിന്മാറിയലും എസ്ഡിപിഐ സമരരംഗത്ത് നിലയുറപ്പിക്കുമെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ വ്യകതമാക്കി.

Next Story

RELATED STORIES

Share it