Latest News

വാക്കുകള്‍ പോലും ചരിത്രത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നു: മന്ത്രി മുഹമ്മദ് റിയാസ്

വാക്കുകള്‍ പോലും ചരിത്രത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നു: മന്ത്രി മുഹമ്മദ് റിയാസ്
X

കണ്ണൂര്‍: ചരിത്രം വര്‍ത്തമാനകാലഘട്ടത്തിന് കരുത്തുപകരുന്ന സംസ്‌കൃതിയാണെങ്കിലും 1921ലെ വാഗണ്‍ ട്രാജഡിയിലെ ചില വാക്കുകള്‍ അടര്‍ത്തിയെടുത്ത് ചരിത്രത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കാന്‍ ഒരുവിഭാഗം ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. നമ്മള്‍ പോലും അറിയാതെ വാഗണ്‍ ട്രാജഡി എന്നാണ് വിശേഷിപ്പിക്കാറുള്ളതെന്നും യഥാര്‍ഥത്തില്‍ ദുരന്തത്തിനപ്പുറം വാഗണ്‍ ട്രാജഡി ചരിത്രത്തിലെ കൂട്ടക്കൊലയായിരുന്നുവെന്നത് കാണാതെ പോവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഖിലാഫത്ത് ഉപ്പാപ്പ' എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു മുഹമ്മദ് റിയാസ്. മിസ്ബാഹുല്‍ ഹുദാ എജുക്കേഷനല്‍ കോംപ്ലക്‌സ് കമ്മിറ്റി പ്രസിഡന്റ് സി വി അഹ്മദ് അല്‍ ഖാസിമി ഗ്രന്ഥം ഏറ്റുവാങ്ങി. പയ്യാമ്പലം ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ.ഖലീല്‍ ചൊവ്വ അധ്യക്ഷത വഹിച്ചു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ജാഫര്‍ പാപ്പിനിശ്ശേരി, പി വി പ്രദീപന്‍, സി ലക്ഷ്മണന്‍, മേമി നാറാത്ത് ഗ്രന്ഥകര്‍ത്താവ് അസ്‌ലം അറയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. ജാഫര്‍ പാപ്പിനിശ്ശേരി, സി കെ സുബൈര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it