Latest News

ബോംബ് ഭീഷണി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

ബോംബ് ഭീഷണി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു
X

ന്യൂഡല്‍ഹി: ബോംബ് സ്‌ഫോടനം നടക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. അല്‍ഖ്വയ്ദയുടെ പേരിലുള്ള സന്ദേശം ഇ മെയിലിലാണ് ലഭിച്ചതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്.

വിമാനത്താവള ടെര്‍മിനലിലെ മുഴുവന്‍ സ്ഥലങ്ങളും വാഹനങ്ങളും സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. ഡല്‍ഹി പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചു്.

സിംഗപ്പൂരില്‍ നിന്നുള്ള ദമ്പതികള്‍ എത്തുന്നുണ്ടെന്നും അവരാണ് ബോംബ് വയ്ക്കുന്നതെന്നും പറയുന്ന സന്ദേശത്തില്‍ ഇവരുടെ പേരുകളും സൂചിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it