Latest News

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം അബഹയില്‍ മറവ് ചെയ്തു

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം അബഹയില്‍ മറവ് ചെയ്തു
X

അബഹ: സൗദിയിലെ അബഹയില്‍ ജൂലൈ 7 ന് നടന്ന വാഹനാപകടത്തില്‍ മരിച്ച കോഴിക്കോട് താമരശ്ശേരി പരപ്പന്‍പൊയില്‍ തിരുളാം കുന്നുമ്മല്‍ ടി കെ ലത്തീഫിന്റെ മൃതദേഹം മറവ് ചെയ്തു.

അബഹയിലെ അല്‍ അദഫ് സൂപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ നാലര വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മാസം മുന്‍പാണ് നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു വന്നത്. മൃതദേഹം മറവ് ചെയ്യുന്നതിന് വേണ്ട രേഖകള്‍ ശരിയാക്കുന്നതിന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്‌റ്റേറ്റ് വെല്‍ഫയര്‍ ഇന്‍ചാര്‍ജ് ഹനീഫ മഞ്ചേശ്വരവും അദ്ദേഹത്തെ സഹായിക്കാന്‍ മുനീര്‍ ചക്കുവള്ളി, ലത്തീഫിന്റെ അനുജന്‍ ഷെമീര്‍, സിയാക്കത്ത്, ഷാനവാസ് തുടങ്ങിയവരും ആദ്യാവസാനം ഉണ്ടായിരുന്നു.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം അസീര്‍ സ്‌റ്റേറ്റ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, സെക്രട്ടറി അബൂഹനീഫ മണ്ണാര്‍ക്കാട്, കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, അബഹ ഖമീസിലെ സുഹൃത്തുക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍

അബഹ തായിഫ് റോഡില്‍ ഉള്ള ശൂഹത്ത് മഖ്ബറയില്‍ മൃതദേഹം മറവ് ചെയ്തു. ഭാര്യ: സജ്‌ന. മക്കള്‍: റമിന്‍ മുഹമ്മദ്, മൈഷ മറിയം.

Next Story

RELATED STORIES

Share it