കൊല്ലത്ത് കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കൊല്ലം: ചവറയില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ചവറ പന്‍മന മിടാപ്പള്ളി കൊച്ച് കാരാതറയില്‍ ഉഷാകുമാരിയുടെ മകന്‍ ജയകൃഷ്ണന്‍ (17), പന്‍മന വടക്കുംതല പാലവിള കിഴക്കതില്‍ പരേതനായ ബിജു- സുനിത ദമ്പതികളുടെ മകന്‍ ബിനീഷ് (16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചവറ കോവില്‍ത്തോട്ടം 132 ഭാഗത്തായിട്ടാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയത്. ഇന്ന് രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ബിനീഷിന്റെ മൃതദേഹം കരിത്തുറ ഭാഗത്തുനിന്നും ജയകൃഷ്ണന്റെ മൃതദേഹം നീണ്ടകര ഹാര്‍ബറിനു സമീപത്തുനിന്നുമാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് ഇരുവരെയും കടലില്‍ കാണാതായത്. നീണ്ടകര കോസ്റ്റല്‍ പോലിസ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ചവറ ഫയര്‍ഫോഴ്‌സ്, ചവറ പോലിസ്, പ്രദേശവാസികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാത്രി വൈകിയും തിരച്ചില്‍ നടത്തി നടത്തിയിരുന്നു. ശക്തമായ തിരമാല ഉള്ളതിനാല്‍ രാത്രി തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പ്രദേശവാസികളും ബന്ധുക്കളും തീരത്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലിസെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
RELATED STORIES
രാജ്യാന്തര ക്രിക്കറ്റില് നിന്ന് വിരമിക്കല് പ്രഖ്യാപിച്ച് മോയിന് അലി
8 Sep 2024 7:49 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ്...
7 Sep 2024 6:11 PM GMTഅര്ധരാത്രി ബിസിസിഐ പ്രഖ്യാപനം; ദുലീപ് ട്രോഫി ടീമില് ഇടം നേടി സഞ്ജു ...
5 Sep 2024 5:23 AM GMTറഷീദ് അജിനാസിനും സല്മാന് നിസാറിനും അര്ദ്ധശതകം;അടിച്ചുപറത്തി...
4 Sep 2024 11:49 AM GMTകേരളാ ക്രിക്കറ്റ് ലീഗിന് തുടക്കം; ആദ്യ ജയം ആലപ്പി റിപ്പിള്സിന്;...
2 Sep 2024 1:37 PM GMTഐസിസിയുടെ പുതിയ ചെയര്മാനായി ജയ് ഷാ
27 Aug 2024 4:54 PM GMT