Latest News

അന്ധമായ കോണ്‍ഗ്രസ് വിരുദ്ധത; തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിലേറ്റി സിപിഎം

ബിജെപി പഞ്ചായത്ത് ഭരണത്തില്‍ വരുന്നത് ഒഴിവാക്കാനായി നേരത്തെ രണ്ടു തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎം സ്ഥാനാര്‍ഥിയായ വിജയമ്മ ഫിലേന്ദ്രനെയാണ് പിന്തുണച്ചിരുന്നത്

അന്ധമായ കോണ്‍ഗ്രസ് വിരുദ്ധത; തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിലേറ്റി സിപിഎം
X

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ അന്ധമായ കോണ്‍ഗ്രസ് വിരോധം കാണിച്ച് സിപിഎം ബി.ജെ.പിയെ അധികാരത്തിലേറ്റി. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലാണ് സിപിഎമ്മിന്റെ സമീപനം കാരണം ബി.ജെ.പി ഭരണം പിടിച്ചത്. ബി.ജെ.പി അംഗം ബിന്ദു പ്രദീപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.


ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് ഏഴും സി.പി.എം സ്ഥാനാര്‍ഥിക്ക് നാലും വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്ര അംഗം ബി.ജെ.പിയെ പിന്തുണക്കുകയായിരുന്നു. ഒരു എല്‍.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ആറ് കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനില്‍ക്കുകയായിരുന്നു. സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനാണ് പരാജയപ്പെട്ടത്.


ബിജെപി പഞ്ചായത്ത് ഭരണത്തില്‍ വരുന്നത് ഒഴിവാക്കാനായി നേരത്തെ രണ്ടു തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഎം സ്ഥാനാര്‍ഥിയായ വിജയമ്മ ഫിലേന്ദ്രനെയാണ് പിന്തുണച്ചിരുന്നത്. രണ്ടു പ്രാവശ്യവും കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിജയമ്മ ഫിലേന്ദ്രന്‍ രാജിവെക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ നാല് മാസത്തിനിടെ മൂന്നാം തവണ തൃപ്പെരുന്തുറ പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഎം നിലപാട് കാരണം ബിജെപി അധികാരത്തിലേറുന്ന അവസ്ഥയാണുണ്ടായത്.




Next Story

RELATED STORIES

Share it