പ്രവാചക നിന്ദ: പ്രതിഷേധങ്ങള് അതിരുവിടരുത്, അങ്ങേയറ്റം സംയമനം പാലിക്കണമെന്ന് കാന്തപുരം

കോഴിക്കോട്: പ്രവാചക നിന്ദക്കെതിരെയുള്ള പ്രതിഷേധങ്ങള് അതിരുവിടരുതെന്നും അങ്ങേയറ്റത്തെ സംയമനമാണ് ഈ പ്രതിസന്ധി ഘട്ടത്തില് വേണ്ടതെന്നും സുന്നി ജംഇയ്യത്തുല് ഉലമ അഖിലേന്ത്യാ ജനറല് സെക്രട്ടറി കാന്തപുരം എ പി അബൂബക്കര് മുസ്ല്യാര്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യസംവിധാനത്തില് എല്ലാവര്ക്കുമുണ്ട്. അതേസമയം, പ്രതിരോധങ്ങള് അതിരുവിടുന്നത് അംഗീകരിക്കാനാവില്ല.
വിമാനത്തിലെ പ്രതിഷേധം ശരിയായില്ല. നമ്മുടെ രാജ്യവും ജനങ്ങളും പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള് ക്രിയാത്മക രാഷ്ട്രീയ സംവാദങ്ങള്ക്കും ജനാധിപത്യപ്രതിഷേധങ്ങള്ക്കുമപ്പുറം പരിധിവിടുന്ന ഇത്തരം സമരമുറകള് എല്ലാ രാഷ്ട്രീയപ്പാര്ട്ടികളും ഒഴിവാക്കണം.
പ്രവാചകരെ നിന്ദ്യമായ ഭാഷയില് അധിക്ഷേപിച്ചവര് രാജ്യത്തെ നാണം കെടുത്തുകയാണ് ചെയ്തത്. ഇതിന് രാജ്യത്തെ ബഹുഭൂരിഭാഗം ഹൈന്ദവ സഹോദരങ്ങളും ഉത്തരവാദികളല്ലെന്നും അദ്ദേഹം വാര്ത്താക്കുറിപ്പില് ചൂണ്ടിക്കാട്ടി. പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചവരുടെ വീടുകള് ഇടിച്ചുനിരത്തുന്ന യുപി സര്ക്കാറിന്റെ നടപടി ജനാധിപത്യരാജ്യത്തിന് ചേരുന്നതല്ല.
പ്രവാചക നിന്ദയ്ക്കെതിരേ പ്രതികരിച്ചവര് നിയമം ലംഘിച്ചെങ്കില് അവരെ പിടികൂടാനും നടപടി സ്വീകരിക്കാനും രാജ്യത്തിന് നിയമമുണ്ട്. ആ നിയമം അവഗണിച്ച് അവരുടെ വാസസ്ഥാനങ്ങളും ജീവിതോപാധികളും നശിപ്പിക്കുന്ന രീതിയിലേക്ക് നിലപാടുകള് മാറുന്നത് രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങള്ക്കെതിരെയുള്ള നീക്കമാണ്. ഇത് അത്യന്തം പ്രതിഷേധാര്ഹമാണ്.
നമ്മുടെ രാജ്യത്തിന്റെ പ്രൗഢിയും തലയെടുപ്പും ഇവര് മനസ്സിലാക്കുന്നില്ല. ലോകത്തെ മുഴുവന് അറബ് മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് എഴുന്നേറ്റ് നില്ക്കുമ്പോഴുള്ള അഭിമാനബോധവും ആ രാജ്യങ്ങള്ക്ക് നമ്മുടെ ജനാധിപത്യരാഷ്ട്രത്തോടുള്ള ആദരവും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് നാം.
ആള്ക്കൂട്ടക്കൊലയും ഹിജാബ് നിരോധനവും പൗരത്വനിയമവുമൊക്കെ ജനാധിപത്യ മാര്ഗത്തില് ചോദ്യം ചെയ്തവരെ കിടപ്പാടങ്ങള് തകര്ത്തും സ്വത്തുവകകള് നശിപ്പിച്ചും നേരിടാനുളള നീക്കം അത്യന്തം ലജ്ജാകരമാണ്. ഇത് ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കും. നിയമം വിശദീകരിക്കേണ്ടത് നമ്മുടെ ഭരണഘടനയും തീര്പ്പുകല്പിക്കേണ്ടത് കോടതികളുമാണ്. നിയമനടപടികള് പാലിക്കാതെ രാജ്യത്തൊരിടത്തും ഇത്തരം അതിക്രമങ്ങള് തുടരാന് അനുവദിക്കരുതെന്ന് കാന്തപുരം കൂട്ടിച്ചേര്ത്തു.
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTവിദേശത്ത് നിന്ന് വരുന്നവര്ക്ക് ആശ്വാസം; ഈ വ്യവസ്ഥ ഉടന് നീക്കിയേക്കും
9 Aug 2022 5:41 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില് ഏക്നാഥ് ഷിന്ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMTനിതീഷിന്റെ സത്യപ്രതിജ്ഞ നാളെ രണ്ടുമണിക്ക്; തേജസ്വി യാദവ്...
9 Aug 2022 4:09 PM GMTവിശാലസഖ്യത്തിന് ഏഴ് പാര്ട്ടികളുടെയും 164 എംഎല്എമാരുടെയും...
9 Aug 2022 2:16 PM GMT