ചിഹ്നവുമായി പോളിങ് ബൂത്തില്‍ ബിജെപി സിറ്റിങ് എംപി; വീട്ടുതടങ്കലിലാക്കി തിര. കമ്മീഷന്‍

ചിഹ്നവുമായി പോളിങ് ബൂത്തില്‍ ബിജെപി സിറ്റിങ് എംപി;  വീട്ടുതടങ്കലിലാക്കി തിര. കമ്മീഷന്‍

ലഖ്‌നൗ: ബിജെപി ചിഹ്നവുമായി പോളിങ് ബൂത്തില്‍ അതിക്രമിച്ചു കടന്ന ബിജെപി എംപിയെ വീട്ടുതടങ്കലിലാക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. ബുലന്ദ്ശഹര്‍ എംപി ഭോല സിങ്ങിനെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് ജില്ലാ ഭരണകൂടം വീട്ടുതടവിലാക്കിയത്.സുരക്ഷാ ജീവനക്കാര്‍ തടഞ്ഞിട്ടും തിരഞ്ഞെടുപ്പ് ചിഹ്നവുമായി പോളിങ് ബൂത്തിലേക്ക് ഇയാള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ബിജെപിയുടെ ചിഹ്നം പതിച്ച ഷാള്‍ ധരിച്ചുകൊണ്ടായിരുന്നു സിങ് ബൂത്തിനുള്ളിലേക്ക് കയറിയത്. ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്ന എട്ട് മണ്ഡലങ്ങളില്‍ ഒന്നാണ് ബുലന്ദ്ശഹര്‍. 2014ലെ തിരഞ്ഞെടുപ്പില്‍ 4,21,973 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിഎസ്പി സ്ഥാനാര്‍ഥി പ്രദീപ് കുമാര്‍ ജാദവിനെ ഭോലാ സിങ് പരാജയപ്പെടുത്തിയത്.

RELATED STORIES

Share it
Top