വോട്ടിങ് മെഷീനില്‍ ബിജെപി ചിഹ്നത്തിന് വലിപ്പക്കൂടുതല്‍: കാസര്‍ഗോഡ് തര്‍ക്കം
ബിജെപി സ്ഥാനാര്‍ത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോണി ചിഹ്നം ചെറുതുമായിട്ടാണ് മെഷീനില്‍ ക്രമീകരിച്ചത്
BY NAKN27 March 2021 7:52 AM GMT

X
NAKN27 March 2021 7:52 AM GMT
കാസര്‍ഗോഡ്: വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി കാസര്‍ഗോഡ് മണ്ഡലത്തില്‍ തര്‍ക്കം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതല്‍ വലിപ്പമെന്നാണ് ആരോപണം. സംഭവത്തില്‍ യുഡിഎഫും എല്‍ഡിഎഫും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്ന് വോട്ടിംഗ് മെഷീന്‍ ക്രമീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു
കാസര്‍ഗോഡ് ഗവ.കോളജില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോടൊപ്പം തിരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടിംഗ് മെഷീന്‍ പരിശോധിക്കുമ്പോഴാണ് തര്‍ക്കം ഉണ്ടായത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ താമര ചിഹ്നം വലുതും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കോണി ചിഹ്നം ചെറുതുമായിട്ടാണ് മെഷീനില്‍ ക്രമീകരിച്ചത്. വിവരമറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. എ നെല്ലിക്കുന്ന് പ്രചാരണം നിര്‍ത്തിവച്ച് സ്ഥലത്തെത്തി. ജില്ലാ കലക്ടറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
Next Story
RELATED STORIES
കൊച്ചിയില് എംഡിഎംഎയുമായി അധ്യാപകര് പിടിയില്
18 May 2022 5:55 PM GMTനിരീശ്വരവാദികള് ക്രൈസ്തവ പെണ്കുട്ടികളെ ലക്ഷ്യംവയ്ക്കുന്നു: തൃശൂര്...
18 May 2022 12:55 PM GMTഇന്ത്യന് രൂപ റെക്കോഡ് ഇടിവില്; ഡോളറിന് 77.69 രൂപ
17 May 2022 6:24 PM GMTഗ്യാന്വാപി മസ്ജിദില് വിശ്വാസികള്ക്ക് നിയന്ത്രണമേര്പ്പെടുത്തിയ...
16 May 2022 3:13 PM GMTഗ്യാന് വാപി മസ്ജിദ് മുദ്രവയ്ക്കാനുള്ള കോടതി ഉത്തരവ് ആരാധനാലയ നിയമം...
16 May 2022 1:16 PM GMTആം ആദ്മി ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല: ഇ പി ജയരാജന്
16 May 2022 7:03 AM GMT