തമിഴ്‌നാട്ടില്‍ ബിജെപി, എഐഎഡിഎംകെ സഖ്യം തുടരുമെന്ന് ബിജെപി നേതാവ് നദ്ദ
ചെന്നൈ: ഈ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള സഖ്യം തുടരുമെന്ന് ബിജെപി കേന്ദ്ര നേതാവ് ജെ പി നദ്ദ. ശനിയാഴ്ച മധുരൈയില്‍ നടന്ന രാഷ്ട്രീയസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തയ്യാറെടുപ്പുകളുടെ പരിശോധനയുടെ ഭാഗമായാണ് നദ്ദയുടെ സന്ദര്‍ശനം.
'ഒരു കാര്യം നിങ്ങളുമായി പങ്കുവയ്ക്കാനും അത് പ്രഖ്യാപിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയും എഐഎഡിഎംകെയും മറ്റ് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു''- നദ്ദ പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
തമിഴ്‌നാടിനു വേണ്ടി പ്രതിരോധ കോറിഡോര്‍ പോലെ ഒരു സംവിധാനത്തിന് പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ട്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് തമിഴ്‌നാടിനെ അവഗണിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയും ബിജെപിയും ഒരുമിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT