Latest News

തിരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാര്‍ഥി മതചിഹ്നം ഉപയോഗിച്ചതില്‍ പിഴ ഈടാക്കി

തിരഞ്ഞെടുപ്പ് ദിവസം ബിജെപി സ്ഥാനാര്‍ഥി മതചിഹ്നം ഉപയോഗിച്ചതില്‍ പിഴ ഈടാക്കി
X

പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം പൊതുസ്ഥലത്ത് മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച് പ്രചരണം നടത്തിയതിന് ബിജെപി സ്ഥാനാര്‍ഥിക്ക് 5,000 രൂപ പിഴ. പഞ്ചായത്ത് സെക്രട്ടറിയാണ് പിഴ ഈടാക്കിയത്. എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡിനു സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് മറ്റ് മുന്നണി സ്ഥാനാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍ സുമയുടെ നേതൃത്വത്തില്‍ ബാനര്‍ അഴിച്ചുമാറ്റി. ബിജെപി സ്ഥാനാര്‍ഥിയില്‍ നിന്ന് 5,000 രൂപ പിഴയും ഈടാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രചാരണം ചട്ടലംഘനമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

Next Story

RELATED STORIES

Share it