Latest News

സിപിഎമ്മുകാരുടെ വീടുകള്‍ ആക്രമിച്ച് വിദേശത്തേക്ക് മുങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി

സിപിഎമ്മുകാരുടെ വീടുകള്‍ ആക്രമിച്ച് വിദേശത്തേക്ക് മുങ്ങിയ ബിജെപി പ്രവര്‍ത്തകന്‍ പിടിയിലായി
X

കണ്ണൂര്‍: കണ്ണൂര്‍ തളാപ്പ് അമ്പാടി മുക്കിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിച്ചു തകര്‍ത്ത ശേഷം വിദേശത്തേക്ക് മുങ്ങിയ ബിജെപി പ്രവര്‍ത്തകനായ പിടികിട്ടാപ്പുള്ളി പോലിസ് പിടിയില്‍. ചാല സി കെ പുരത്തെ തായമ്പള്ളി ഹൗസില്‍ ആകാശിനെയാണ് എസ്‌ഐ വി ഹാരിസിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ ഷാജിത്ത്, സിവില്‍ പോലിസ് ഓഫിസര്‍മാരായ നാസര്‍, ബാബുപ്രസാദ്, മനോജ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

2015ല്‍ അമ്പാടി മുക്കിലുണ്ടായ സിപിഎം -ബിജെപി സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടിരുന്നു. ഈ കേസിലും മറ്റ് അക്രമസംഭവങ്ങളിലുമായി പ്രതിക്കെതിരെ ഏഴോളം വാറന്റുകള്‍ നിലവിലുണ്ട്. 2019ല്‍ കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

വിദേശത്ത് ദുബയിയില്‍ കഴിയുന്ന പ്രതി നാട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Next Story

RELATED STORIES

Share it