Latest News

പക്ഷിപ്പനി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു

പക്ഷിപ്പനി; കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു
X

തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി കെ രാജു. മന്ത്രിസഭയില്‍ വിഷയം ഉന്നയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുംമെന്നും അദ്ദേഹം പറഞ്ഞു. പക്ഷിപ്പനി 50,000 പക്ഷികളെ വരെ ബാധിക്കാന്‍ ഇടയുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

സംസ്ഥാനത്ത് ആലപുഴ കോട്ടയം എന്നീ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാന ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രോഗം കൂടുതല്‍ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെ കൊന്ന് നശിപ്പിക്കാനാണ് തീരുമാനം.

കോട്ടയം നീണ്ടൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലും വളര്‍ത്തു പക്ഷികളെ കൊന്ന് നശിപ്പിക്കാന്‍ തുടങ്ങി. ആലപ്പുഴയിലും വളര്‍ത്ത് പക്ഷികളെ നശിപ്പിക്കാന്‍ തുടങ്ങി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിലവില്‍ രോഗം മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. കെ എം ദിലീപ് ആലപ്പുഴയില്‍ പറഞ്ഞു. നശിപ്പിക്കുന്ന വലര്‍ത്തു പക്ഷികള്‍ക്ക് കര്‍ഷകര്‍ക്ക് ആനുപാതിക നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് കലക്റ്റര്‍ പറഞ്ഞു. അതേസമയം പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് കോഴിയും മുട്ടയും തമിഴ്നാട്ടിലേക്ക് കൊണ്ടുവരുന്നതിന് വിലക്കേര്‍പ്പെടുത്തി.




Next Story

RELATED STORIES

Share it