Latest News

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ തള്ളി
X

ബെംഗളൂരു: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ബെംഗളൂരു സെഷന്‍സ് കോടതി തള്ളി. എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന ബിനീഷ് കോടിയേരിയുടെ വാദം കോടതി അംഗീകരിച്ചില്ല. ബിനീഷിന് ജാമ്യത്തിനായി ഇനി ഹൈക്കോടതിയെ സമീപിക്കണം.

നിലവില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത്. ഇഡി അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ദമാണെന്ന് കാട്ടി ബിനീഷിന്റെ അഭിഭാഷകന്‍ നല്‍കിയ ഹjജി കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ ബനീഷിന്റെ അഭിഭാഷകരുടെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഇഡിക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് ഹാജരായത്.

ബിനീഷ്, ഭാര്യ, ബിനീഷിന്റെ കൂട്ടുകാരനും ബിസിനസ് പങ്കാളിയുമായ അനൂപ് മുഹമ്മദ് എന്നിവരുടെ സ്വത്തു വിവരങ്ങള്‍ ആവശ്യപ്പെട്ട് റജിസ്ട്രേഷന്‍ ഐജിയ്ക്ക് ബംഗലുരു എന്‍ഫോഴ്സ്മെന്റ് കത്ത് നല്‍കിയിരിക്കുകയാണ്. മൂന്ന് പേരുടെയും പേരിലുള്ള സ്വത്ത് വിവരങ്ങള്‍ കൈമാറാനായി എല്ലാ റജ്സ്ട്രേഷന്‍ ജില്ലാ ഓഫീസര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. ബിനീഷിന്റെ പേരില്‍ പിടിപി നഗറില്‍ കോടിയേരി വീടും കണ്ണൂരില്‍ കുടുംബസ്വത്തുമാണുള്ളത്.




Next Story

RELATED STORIES

Share it