Latest News

സിപിഎം പ്രവര്‍ത്തകന്റ ബൈക്ക് കത്തിച്ച സംഭവം: പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം

വൈകീട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

സിപിഎം പ്രവര്‍ത്തകന്റ ബൈക്ക് കത്തിച്ച സംഭവം: പ്രതിഷേധ പ്രകടനത്തിനിടെ സംഘര്‍ഷം
X

പരപ്പനങ്ങാടി: പരപ്പനങ്ങാടി കോട്ടത്തറയില്‍ സിപിഎം പ്രതിഷേധപ്രകടനത്തിനിടെ സംഘര്‍ഷം.വൈകീട്ട് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പരപ്പനങ്ങാടി പോലിസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.

ശനിയാഴ്ച പുലര്‍ച്ചെ സിപിഎം പ്രവര്‍ത്തകനായ സുബിജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബുള്ളറ്റിന് അജ്ഞാതര്‍ തീയിട്ടിരുന്നു. ഒരു വര്‍ഷം മുമ്പ് ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നതായിരുന്ന സുബിജിത്തും കുടുംബവും. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സുബിജിത്ത് ആരോപിച്ചിരുന്നു. വാഹനം നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രകടനം നടത്തിയത്. പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകരും പ്രകടനം നടത്തി. ഇതിനിടെയാണ് ഇരു പാര്‍ട്ടി പ്രവര്‍ത്തകരും വാക്കേറ്റമുണ്ടാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തത്്. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് കിരണിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it