Latest News

ഇടുക്കി രാജകുമാരിയില്‍ ബൈക്ക് കാറില്‍ ഇടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം

രാജകുമാരി എന്‍എസ്എസ് കോളജ് ഒന്നാം വര്‍ഷ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോജിന്‍ ഫ്രാന്‍സിസ്.

ഇടുക്കി രാജകുമാരിയില്‍ ബൈക്ക് കാറില്‍ ഇടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു; ഒരാളുടെ നില ഗുരുതരം
X

രാജകുമാരി: രാജകുമാരി എന്‍എസ്എസ് കോളജിനു മുന്നില്‍ ബൈക്ക് കാറില്‍ ഇടിച്ച് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരം. രാജകുമാരി ചൂടമ്മാനായില്‍ ജോജിന്‍ ഫ്രാന്‍സിസ് (19) ആണ് മരിച്ചത്. ആവണക്കുംചാല്‍ വട്ടുകുന്നേല്‍ നിതിന്‍ ജോസഫ് (21)നാണ് പരിക്കേറ്റത്. രാജകുമാരി എന്‍എസ്എസ് കോളജ് ഒന്നാം വര്‍ഷ ബിഎസ്‌സി ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ് മരിച്ച ജോജിന്‍ ഫ്രാന്‍സിസ്.

തിങ്കളാഴ്ച വൈകിട്ട് 4.35 നാണ് അപകടം നടന്നത്. കോളജില്‍ പരീക്ഷക്കെത്തിയ ജോജിനെ കൂട്ടിക്കൊണ്ടു പോകുന്നതിനായി എത്തിയതായിരുന്നു നിതിന്‍. കോളേജ് കോമ്പൗണ്ടില്‍ നിന്നും ഇരുവരും ബൈക്കില്‍ മെയിന്‍ റോഡിലേയ്ക്ക് ഇറങ്ങുന്നതിനിടെ അമിത വേഗതയില്‍ വന്ന കാറ് ബൈക്കിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന് തീ പിടിച്ചു.

പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുകയായിരുന്ന ജോജിന്‍ കാറിന്റെ ഗഌസില്‍ ചെന്ന് ഇടിച്ചതിനെത്തുടര്‍ന്ന് തലയിലും മുഖത്തും സാരമായി പരിക്കേറ്റു.

Next Story

RELATED STORIES

Share it