Latest News

ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ, യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബിഹാറിലെ പൂര്‍ണിയയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ വിധിച്ചതോടെയാണ് സത്യം സിന്‍ഹയെന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ, യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു
X

പൂര്‍ണിയ: വാഹന ഗതാഗത നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് പോലിസ് പിഴ ചുമത്തിയതില്‍ ക്ഷുഭിതനായ യുവാവ് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബിഹാറിലെ പൂര്‍ണിയയിലാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാത്തതിന് 2000 രൂപ പിഴ വിധിച്ചതോടെയാണ് സത്യം സിന്‍ഹയെന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഒടിച്ച സത്യം സിന്‍ഹയെ പോലിസ് തടയുകയും പിഴ ചുമത്തുകയും ചെയ്തു. പിന്നാലെ പിഴയൊടുക്കുന്നതിനെ ചൊല്ലി പോലിസും യുവാവും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

തന്റെ പക്കല്‍ പണം ഇല്ലെന്നും പിഴ ഒഴിവാക്കണം എന്നും യുവാവ് ആവശ്യപ്പെട്ടെങ്കിലും ട്രാഫിക് പൊലിസ് ചെവി കൊണ്ടില്ല. ഇതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്ത് ഒഴിച്ച് യുവാവ് തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. ഉടന്‍, പോലിസുകാര്‍ ചേര്‍ന്ന് ചേര്‍ന്ന് തീകൊളുത്താനുള്ള ശ്രമം തടയുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലിസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it