Latest News

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
X

പട്ന : ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.മഹാസഖ്യത്തിന്റെ സീറ്റ് ധാരണ സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കുമെന്നും സൂചനകൾ ഉണ്ട്.

എൻഡിഎ പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ വൈശാലിയിലും ഔറംഗാബാദിലും പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. പട്നയിൽ എത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ഇന്ന് മാധ്യമങ്ങളെ കാണും.

Next Story

RELATED STORIES

Share it