- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഫ് സിറപ്പ് ദുരന്തം: കോമയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ കഫ് സിറപ്പ് കഴിച്ച് വീണ്ടും മരണം. കഫ് സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കോമയിലായിരുന്ന നാലുവയസ്സുകാരന്‍ മരിച്ചു. ചിന്ദ്വാരയ്ക്ക് സമീപം ബെതുല്‍ സ്വദേശിയായ ഹര്‍ഷാണ് മരിച്ചത്. നാലു മാസത്തിലേറെയായി നാഗ്പൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് ബെതുല്‍ ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസര്‍ (സിഎംഎച്ച്ഒ) ഡോ. മനോജ് ഹുര്‍മഡെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചിന്ദ്വാര ജില്ലയിലെ പരസിയയില്‍ 'കോള്‍ഡ്രിഫ്' എന്ന കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദി, പനി തുടങ്ങിയ അസ്വസ്ഥതകള്‍ കുട്ടികളില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 2025 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കഫ് സിറപ്പ് ഉപയോഗിച്ചതിനെ തുടര്‍ന്ന് കുറഞ്ഞത് 24 കുട്ടികള്‍ മരിച്ചതായും, ഇവരില്‍ പലര്‍ക്കും വൃക്ക തകരാര്‍ സംഭവിച്ചതായും കണ്ടെത്തിയിരുന്നു.
കാഞ്ചീപുരം ആസ്ഥാനമായ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച 'കോള്‍ഡ്രിഫ്' സിറപ്പിന്റെ സാമ്പിളില്‍ 48.8 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിഷാംശം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ഈ കഫ് സിറപ്പ് നിരോധിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ഉടമയെയും മരുന്ന് ശുപാര്‍ശ ചെയ്ത ഡോക്ടറെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















