Kerala

മുണ്ടക്കയത്ത് വിനോദ സഞ്ചാര ബസ് കത്തി നശിച്ചു; ആളപായമില്ല

മുണ്ടക്കയത്ത് വിനോദ സഞ്ചാര ബസ് കത്തി നശിച്ചു; ആളപായമില്ല
X

കോട്ടയം: വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ബസ് പൂര്‍ണമായി കത്തി നശിച്ചു. കോട്ടയം മുണ്ടക്കയത്താണ് തീപിടിത്തമുണ്ടായത്. 45 യാത്രക്കാര്‍ ബസിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയാണ് തീ അണച്ചത്.

മധുരയില്‍ നിന്നും എറണാകുളത്തേക്ക് വരുകയാര്‍ന്ന ബസ് അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധിച്ചു. ഇതിനിടെ ടയര്‍ പൊട്ടി തെറിക്കുകയും തീ പടരുകയുമായിരുന്നു. ബസിന് അകത്തുണ്ടായിരുന്ന യാത്രക്കാരുടെ വസ്തുവകകള്‍ എല്ലാം കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു മോക്ഷ എന്ന ബസ് കത്തി നശിച്ചത്.





Next Story

RELATED STORIES

Share it