രാഹുല്‍ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡൊ' യാത്ര ഇന്ന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും
![രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര ഇന്ന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര ഇന്ന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും](https://www.thejasnews.com/h-upload/2022/09/07/202987-2.jpeg)
ചെന്നൈ: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര കന്യാകുമാരിയില്‍നിന്ന് ഇന്ന് ആരംഭിക്കും. മുന്‍ പ്രധാനമന്ത്രിയും തന്റെ പിതാവുമായ രാജീവ് ഗാന്ധിയുടെ ശ്രീപെരുമ്പതൂരിലെ സ്മാരകം രാഹുല്‍ സന്ദര്‍ശിച്ചു.
![](https://www.thejasnews.com/h-upload/2022/09/07/202964-congress-bharat-jodo-yatra.jpg)
![](https://www.thejasnews.com/h-upload/2022/09/07/202965-fjdtfj9ocongress-flag625x30025may19.jpg)
![](https://www.thejasnews.com/h-upload/2022/09/07/202966-pti09-06-2022-000240b-01662513047280166251304728016625130945601662513094560.jpg)
കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തില്‍നടക്കുന്ന പരിപാടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിക്ക് ഭാരത് ജോഡൊ യാത്രയുടെ ഭാഗമായി ഖാദിയില്‍ നിര്‍മിച്ച ദേശീയപതാക കൈമാറും.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് യാത്ര ഉദ്ഘാടനം ചെയ്യുക. 3,500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദയാത്ര നാളെ രാവിലെ തുടങ്ങും.
ഓരോ ദിവസവും 6-7 മണിക്കൂര്‍ നേരം നടക്കും. ആയിരക്കണക്കിന് കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണി ചേരും. 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലൂടെയും പദയാത്ര കടന്നുപോകും.
![](https://www.thejasnews.com/h-upload/2022/09/07/202967-pti09052022000022a-1-1142339-1662368576.jpg)
150 ദിവസം നീണ്ടുനില്‍ക്കുന്ന പദയാത്ര ഓരോ സംസ്ഥാനത്തെയും പാര്‍ട്ടി പ്രസിഡന്റുമാരും ലജിസ്‌ളേറ്റീവ് പാര്‍ട്ടി നേതാക്കളും അതത് സംസ്ഥാനങ്ങളില്‍ നേതൃത്വം നല്‍കും.
പാര്‍ട്ടിയുടെ ഏറ്റവും വലിയ ജനസമ്പര്‍ക്ക പരിപാടിയാണ് ഇതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT