'ബിബിസി'യുടെ ലോകത്തെ പ്രമുഖ 100 വനിതകളില്‍ ഇന്ത്യയില്‍ നിന്നുള്ളത് നാല് പേര്‍
കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തും മാറ്റത്തിന് നേതൃത്വം നല്‍കുന്നവരും മാറ്റമുണ്ടാക്കുന്നവരുമായ 100 സ്ത്രീകളെയാണ് തിരഞ്ഞെടുത്തതെന്ന് ബിബിസി വ്യക്തമാക്കി.

ലണ്ടന്‍: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ പ്രമുഖ 100 വനികളില്‍ ഇന്ത്യയില്‍ നിന്നുള്ളത് നാലു പേര്‍. പൗരത്വ ഭേദഗതി വിരുദ്ധ സമരനായിക ബില്‍ഖീസ് ബാനു, പ്രമുഖ തമിഴ് ഗായിക ഇശൈവാണി, ലോക പാരാ ബാഡ്മിന്റണ്‍ ചാംപ്യന്‍ മാനസി ജോഷി,പരിസ്ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ എന്നിവരാണ് പട്ടികയിലുള്ളത്.
2020 ലെ ലോകമെമ്പാടുമുള്ള പ്രചോദനാത്മകവും സ്വാധീനമുള്ളതുമായ 100 സ്ത്രീകളുടെ പട്ടികയാണ് ബിബിസി പുറത്തിറക്കിയത്. കൊവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്തും മാറ്റത്തിന് നേതൃത്വം നല്‍കുന്നവരും മാറ്റമുണ്ടാക്കുന്നവരുമായ 100 സ്ത്രീകളെയാണ് തിരഞ്ഞെടുത്തതെന്ന് ബിബിസി വ്യക്തമാക്കി. ഫിന്‍ലാന്‍ഡിലെ വനിതാ സഖ്യ സര്‍ക്കാരിനെ നയിക്കുന്ന സന്ന മരിന്‍, പുതിയ അവതാര്‍, മാര്‍വല്‍ ചിത്രങ്ങളുടെ താരം മിഷേല്‍ യെഹോ, കൊറോണ വൈറസ് വാക്‌സിന്‍ സംബന്ധിച്ച ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന സാറാ ഗില്‍ബെര്‍ട്ട് , യുഎഇയിലെ സാങ്കേതിക വകുപ്പു മന്ത്രി സാറാ അല്‍ അംറി എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നു. പട്ടികയിലെ ഒന്നാമത്തെ ആളായി ചേര്‍ത്തത് മറ്റുള്ളവരെ സഹായിക്കാന്‍ വേണ്ടി ത്യാഗം ചെയ്യുന്നതിനിടെ കൊല്ലപ്പെടുന്ന ലോകമെമ്പാടുമുള്ള സ്ത്രീകളുടെ പ്രതീകത്തെയാണ്.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില്‍ നിന്ന് എട്ട്...
27 May 2023 9:24 AM GMT