ബാങ്കില്‍ 12 വളകള്‍ പണയം വച്ചു, എല്ലാം മുക്കുപണ്ടം; നാല് ലക്ഷത്തോളം രൂപ തട്ടിയ പ്രതി പിടിയില്‍
BY SLV17 Jan 2024 5:56 AM GMT
X
SLV17 Jan 2024 5:56 AM GMT
മലപ്പുറം: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം ചോലയ്ക്കര ഏറന്തൊടി വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയില്‍ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകള്‍ പണയം വച്ച് മൂന്നു ലക്ഷത്തി എണ്‍പത്തയ്യായിരം രൂപയാണ് തട്ടിയത്. മലപ്പുറം, മഞ്ചേരി തൊടുപുഴ, വടക്കാഞ്ചേരി സ്‌റ്റേഷനുകളിലായി സമാന സ്വഭാവമുള്ള 13 കേസുകള്‍ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെരുമ്പാവൂര്‍ ഭാഗത്ത് തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാള്‍.
Next Story
RELATED STORIES
ഐപിഎല്‍; രാജസ്ഥാന് പ്ലേ ഓഫ് ടിക്കറ്റ്; ക്യാപ്റ്റന്റെ ഇന്നിങ്സുമായി...
27 April 2024 6:12 PM GMTഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMT