Latest News

രണ്ടര വയസുകാരി ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു

ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വീടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായത്.

രണ്ടര വയസുകാരി ഒഴുക്കില്‍പ്പെട്ട്‌  മരിച്ചു
X

പുത്തനത്താണി (മലപ്പുറം): കല്‍പകഞ്ചേരി കാവപ്പുരയില്‍ രണ്ടര വയസുകാരി തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൊട്ടേങ്ങല്‍ പടി തൃത്താല ജാഫറിന്റെ മകള്‍ ആയിശയാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് മൂന്ന് മണിക്കാണ് വീടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ കളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പലയിടത്തും തെരഞ്ഞെങ്കിലും കണ്ടില്ല. തുടര്‍ന്ന് തോട്ടില്‍ നടത്തിയ തിരച്ചിലിലാണ് കുറച്ച് ദൂരെയുള്ള ഓവുപാലത്തിനടുത്ത് കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്.ഉടന്‍ തന്നെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കോവിഡ് ടെസ്റ്റും, പോസ്റ്റ്‌മോര്‍ട്ടവും കഴിഞ്ഞ് ഞായറാഴ്ച ഖബറടക്കും.ഉമ്മ: ഉമ്മു സല്‍മ, സഹോദരങ്ങള്‍:

ജാസിം, ജാനിയ, ജന്ന


Next Story

RELATED STORIES

Share it