Latest News

അയോധ്യ, കാശി, മഥുര; യുപിയില്‍ ഹിന്ദുത്വ അജണ്ടയില്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

അയോധ്യ, കാശി, മഥുര; യുപിയില്‍ ഹിന്ദുത്വ അജണ്ടയില്‍ കേന്ദ്രീകരിച്ച് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം
X

ന്യൂഡല്‍ഹി: രണ്ടാം തവണയും നിയമസഭയിലെത്താനുള്ള സാധ്യതയില്‍ വിള്ളല്‍ വീഴുമെന്ന ഭീതിയില്‍ ഹിന്ദുത്വ അജണ്ടയുടെ തീവ്രത കൂട്ടി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ബിജെപിയില്‍നിന്ന് സമാജ് വാദിയിലേക്കുള്ള നേതാക്കളുടെ ഒഴിക്കിന്റെ സാഹചര്യത്തിലാണ് വികസന മുദ്രാവാക്യങ്ങളേക്കാള്‍ ഹിന്ദുത്വത്തില്‍ ഊന്നല്‍ കൊടുക്കാന്‍ ബിജെപി തീരുമാനിച്ചത്. കാശിയും അയോധ്യയും മഥുരയും വേണ്ടപോലെ ഉപയോഗപ്പെടുത്തി വര്‍ഗീയ പൊലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അയോധ്യ, കാശി, മഥുര തുടങ്ങിയവയെ കേന്ദ്രീകരിച്ച് ലോക് സഭാ എംപി മനോജ് തിവാരിയുടെ നേതൃത്വത്തില്‍ ഒരു പാട്ടും തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രകാശനം കഴിഞ്ഞ ദിവസം നടന്നു.

രാമക്ഷേത്രനിര്‍മാണം, അയോധ്യ, കാശിയുടെ വികസനം, മഥുരയില്‍ ബിജെപിയും ആര്‍എസ്എസ്സും ഉയര്‍ത്തുന്ന വിവാദം ഇതൊക്കെ പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ പാട്ടാകട്ടെ സാമൂഹികമാധ്യമങ്ങളില്‍ നേതാക്കള്‍ നേരിട്ടാണ് പ്രചരിപ്പിക്കുന്നത്. വന്‍തോതില്‍ ഇത് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

അയോധ്യ സമരകാലത്ത് രൂപപ്പെടുത്തിയ അതേ മാനസികാവസ്ഥയിലേക്ക് പ്രവര്‍്ത്തകരെ എത്തിക്കാനാണ് ശ്രമം.

അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം, നരേന്ദ്ര മോദിയുടെ അയോധ്യാ സന്ദര്‍ശനം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദര്‍ശനം ഇതിന്റെ ദൃശ്യങ്ങള്‍ പാട്ടിന്റെ അകമ്പടിയോടെ ചിത്രീകരിച്ചിരിക്കുന്നു.

മോദിയുടെയും യോഗി ആദിത്യനാഥിന്റെയും വരാണസി സന്ദര്‍ശനവും റോഡ് ഷോയും അമിത് ഷായുടെയും യോഗിയുടെയും മഥുര സന്ദര്‍ശനവും ഉപയോഗിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ, പാര്‍ട്ടി മേധാവി സ്വതന്ത്രദേവ് സിങ് എന്നിവരുടെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഐടി സെല്‍ മേധാവി അമിത് മാളവ്യ, വക്താവ് സാംപിത് പാത്ര, കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്, പാര്‍ട്ടി എംപിമാര്‍ എന്നിവര്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട്.

വികസന അജണ്ടയില്‍ ഊന്നുന്ന പ്രചാരണശൈലിക്കാണ് ആദ്യ ഘട്ടത്തില്‍ ബിജെപി ശ്രമിച്ചത്. പക്ഷേ, നിരവധി നേതാക്കള്‍ പാര്‍ട്ടി വിടാന്‍ തുടങ്ങുകയും സര്‍വേകളില്‍ തോല്‍വിക്കുളള സാധ്യത തെളിയുകയും ചെയ്തപ്പോഴാണ് പഴയ അജണ്ടതന്നെ കുറച്ചുകൂടെ തീവ്രമാക്കാന്‍ ബിജെപി തീരുമാനിച്ചത്.

സമാജ് വാദി പാര്‍ട്ടിയും മുസ് ലിം -ദലിത് സംഘടനകളും വലിയ പ്രതിരോധമാണ് ബിജെപിക്ക് ഉയര്‍ത്തിയിരിക്കുന്നത്. അതും ബിജെപി ഭയപ്പെടുന്നു.

Next Story

RELATED STORIES

Share it