ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൊതേരി സ്വദേശി കെ എം വിജയകുമാറാണ് (45) മരിച്ചത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന വിജയകുമാറിന്റെ ഭാര്യ പ്രസീത (36), മകള്‍ അഞ്ജലി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ കൊതേരിയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കൊതേരി സ്വദേശി കെ എം വിജയകുമാറാണ് (45) മരിച്ചത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന വിജയകുമാറിന്റെ ഭാര്യ പ്രസീത (36), മകള്‍ അഞ്ജലി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ കൊതേരി വളവിലാണ് അപകടം. കൊതേരിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും മട്ടന്നൂര്‍ ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. ഓട്ടോറിക്ഷ ഉയര്‍ത്തി നാട്ടുകാര്‍ വിജയകുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം എകെജി ആശുപത്രിയിലെ മോര്‍ച്ചറിയില്‍. ആദിത്യനാണ് വിജയകുമാറിന്റെ മകന്‍.
RELATED STORIES

Share it
Top