21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം; കാസര്‍കോട്ടുകാരന്‍ അറസ്റ്റില്‍
യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.

കാസര്‍കോഡ്: ദുബായില്‍ നിന്ന് വന്ന 21 മാസം മാത്രം പ്രായമായ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം ഒളിച്ചു കടത്താന്‍ ശ്രമിച്ച പിതാവ് പിടിയില്‍. മംഗളൂരു വിമാനത്താവളത്തിലാണ് മലയാളിയായ പിതാവ് അറസ്റ്റിലായത്. പിതാവിനൊപ്പം വന്ന 21 മാസം പ്രായമുള്ള കുഞ്ഞിനെയാണ് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചത്. കസ്റ്റംസ് പരിശോധനയില്‍ സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ പരിശോധനയില്‍ പിതാവിന്റെ ദേഹത്തുനിന്നും സ്വര്‍ണ്ണം കണ്ടെടുത്തു. കാസര്‍കോട്ടുകാരനായ യുവാവിനെ മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് അറസ്റ്റുചെയ്തത്.
വിമാനത്താവളത്തിലെ സ്‌കാനിങ്ങിനിടയില്‍ അധികൃതര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ കുട്ടിയുടെ പിതാവിനെ ചോദ്യം ചെയ്തു. ഇയാളില്‍ നിന്ന് കിട്ടിയ വിവരം അനുസരിച്ച് ശരീരം പരിശോധിച്ചപ്പോള്‍ അയാളുടെ ശരീരത്തിനുള്ളില്‍നിന്നും പശരൂപത്തിലാക്കിയ സ്വര്‍ണ്ണം കണ്ടെത്തി. പിടിച്ച 1.350 കിലോ സ്വര്‍ണത്തിന് 76 ലക്ഷം രൂപയോളം വിലവരുമെന്നാണ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചത്. അതേസമയം കുഞ്ഞ് ഉള്‍പ്പെട്ട കേസായതിനാല്‍ മറ്റു വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
RELATED STORIES
'ആര്എസ്എസുകാര് 21ാം നൂറ്റാണ്ടിലെ കൗരവര്'; രാഹുല് ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്, ഗുജറാത്ത് അക്രമങ്ങള് 2024ന്റെ ബിജെപിയുടെ ട്രെയിലര്...
1 April 2023 11:59 AM GMTകണ്ണൂര് കേളകത്ത് പുഴയില് കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്ത്തി കടക്കാന് ശ്രമിച്ച ഇന്ത്യന് കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില് വന് തീപ്പിടിത്തം; കാറുകള് കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT