അമ്മയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മകളില്‍നിന്നു പണം തട്ടാന്‍ ശ്രമം; റാന്നി സ്വദേശി അറസ്റ്റില്‍
റാന്നി സ്വദേശി സാജന് (52) ആണ് അറസ്റ്റിലായത്. പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്.
BY SRF21 Nov 2021 12:40 PM GMT
X
SRF21 Nov 2021 12:40 PM GMT
തിരുവല്ല: അമ്മയുടെ നഗ്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് മകളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചയാളെ തിരുവല്ല പോലിസ് അറസ്റ്റ് ചെയ്തു. റാന്നി സ്വദേശി സാജന് (52) ആണ് അറസ്റ്റിലായത്. പെരുന്തുരുത്തിയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരിയുടെ മാതാവും അറസ്റ്റിലായ സാജനും മുംബൈയിലെ വാപിയില്‍ അയല്‍വാസികളായിരുന്നു. അന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് മകള്‍ അടക്കമുള്ള ബന്ധുക്കള്‍ക്ക് അയച്ചത്. പണം നല്‍കിയില്ലെങ്കില്‍ സമൂഹ മാധ്യമങ്ങളിലടക്കം ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന സാജന്റെ ഭീഷണിയെ തുടര്‍ന്നാണ് പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT