Latest News

മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം: പ്രസ്സ് ക്ലബ് പ്രതിഷേധിച്ചു

മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം:  പ്രസ്സ് ക്ലബ് പ്രതിഷേധിച്ചു
X

പയ്യോളി: മാധ്യമ പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം.മംഗളം പയ്യോളി ലേഖകനായ യുപിജലീലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിലെ പ്രതികളെ പോലിസ് ഉടന്‍ പിടികൂടി.

കുറ്റവാളികള്‍ക്ക് മാതൃക പരമായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് പയ്യോളി പ്രസ്സ് ക്ലബ് യൂണിയന്‍ ആവശ്യപ്പെട്ടു. തിക്കോടി പാലൂരില്‍ വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. ജലീല്‍ താമസിക്കുന്ന വാടക വീടിന് നേരെയാണ് അക്രമം നടന്നത്. അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ന്നു . സംഭവ സമയത്ത് ജലീല്‍ വീട്ടില്‍ ഇല്ലായിരുന്നു . ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് ഗ്ലാസ് ചീളുകള്‍ പതിക്കാതെ രക്ഷപ്പെട്ടു. സമീപത്ത് താമസിക്കുന്ന ' കാരുണ്യ ' വീട്ടില്‍ കെ.വി. സിദ്ദീഖിന്റെ ഉടമസ്ഥയിലുള്ളതാണ് വീട് . സംഭവത്തില്‍ പയ്യോളി ക്ലബ് യോഗം പ്രതിഷേധിച്ചു. പ്രസിഡണ്ട് പി.വി. അഹമ്മദ് അധ്യക്ഷത വഹിച്ചു .




Next Story

RELATED STORIES

Share it