മാളയിലെ സ്വകാര്യ ആശുപത്രിക്ക് നേരെ ആക്രമണം
ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറി ഡോക്ടര്, നേഴ്സ് അടക്കമുള്ള ജീവനക്കാരെ മര്ദ്ദിക്കുകയായിരുന്നു.
മാള: മാള ഗുരുധര്മ്മം മിഷന് ആശുപത്രിക്ക് നേരെ ഇന്നലെ പുലര്ച്ചെ ഒരു സംഘം ആളുകള് ആക്രമണം നടത്തി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അതിക്രമിച്ച് കയറി ഡോക്ടര്, നേഴ്സ് അടക്കമുള്ള ജീവനക്കാരെ മര്ദ്ദിക്കുകയായിരുന്നു.
ഇവര് അഷ്ടമിച്ചിറയില് വച്ച് അക്രമിച്ച് പരിക്കേല്പ്പിച്ചയാളെ തിരക്കിയാണ് ഈ സംഘം ആശുപത്രിയിലെത്തിയത്. പരിക്കേറ്റ ഇയാള് ആശുപത്രിയില് ചികിത്സ തേടിയ ശേഷം തിരിച്ചുപോയിരുന്നു. ഇക്കാര്യം അറിയിച്ചപ്പോഴാണ് ആക്രമണം ഉണ്ടായതെന്നാണ് ആശുപത്രിയുമായി ബന്ധപ്പെട്ടവര് പറയുന്നത്.
20 മിനിറ്റോളം സമയം ഈ സംഘം ആക്രമണം തുടര്ന്നു. ഇതിനിടയില് ഏതാനും ആശുപത്രി ജീവനക്കാര്ക്കും പരിക്കേറ്റു. തലയിലും ചെവിയിലും പരിക്കേറ്റ ആശുപത്രിയിലെ ആംബുലന്സ് ഡ്രൈവര് അമല് രവി ചികിത്സയിലാണ്. ഇന്നലെ പുലര്ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മാള പോലിസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. ആശുപത്രിക്ക് നേരെ നടന്ന ആക്രമണത്തില് ജാമ്യം ലഭിക്കാത്ത വകുപ്പുകള് ചുമത്തി കണ്ടാലറിയാവുന്ന ഏഴ് പേര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തതായി മാള എസ്എച്ച്ഒ സജിന് ശശി അറിയിച്ചു. പ്രതികള് ഒളിവിലാണ്. അക്രമികളുടെ ദൃശ്യങ്ങള് നിരീക്ഷണ കാമറയില് നിന്ന് പോലിസിന് ലഭിച്ചിട്ടുണ്ട്.
RELATED STORIES
ലെഫ്. ഗവർണറോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് കെജ്രിവാൾ
16 Sep 2024 1:07 PM GMTയുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്; വീഡിയോ ...
16 Sep 2024 12:59 PM GMTരാഹുലിന്റെ നാവറുക്കുന്നവര്ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...
16 Sep 2024 12:47 PM GMTസ്കൂട്ടര് അപകടത്തില് മൂന്നു വയസ്സുകാരനടക്കം രണ്ട് മരണം
16 Sep 2024 11:54 AM GMTദക്ഷിണ കന്നഡയില് നബിദിന റാലി തടയാന് വിഎച്ച്പി ശ്രമം; സംഘര്ഷാവസ്ഥ
16 Sep 2024 11:50 AM GMTകൂട്ട മതംമാറ്റമെന്ന മുസ് ലിം വേട്ട; കോടതിക്ക് ആധാരം എക്സ് മുസ്...
16 Sep 2024 7:39 AM GMT