Latest News

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ നടന്നത് കൊടുംക്രൂരത; ശരീരത്തില്‍ 34 മുറിവുകള്‍

പിടിയിലായ പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടന്ന് പൊലീസ് പറഞ്ഞു

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ നടന്നത് കൊടുംക്രൂരത; ശരീരത്തില്‍ 34 മുറിവുകള്‍
X

തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് കുത്തിക്കൊന്ന സൂര്യഗായത്രിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ അക്രമം. 34 മുറിവുകളാണ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയത്. നെടുമങ്ങാട് വാണ്ടയില്‍ വാടയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രിയെ ഇന്നലെയാണ് വീട്ടില്‍ കയറി യുവാവ് കുത്തിയത്. മാരകമായി പരിക്കേറ്റ സൂര്യഗായത്രി ഇന്ന് പുലര്‍ച്ചയോടെ മരിച്ചു.


പിടിയിലായ പ്രതി അരുണിനെതിരെ പല സ്റ്റഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ സൂര്യഗായത്രിയുടെ ഭിന്നശേഷിക്കാരിയായ അമ്മക്കും പരിക്കേറ്റിരുന്നു. മുച്ചക്രവാഹനത്തില്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന അമ്മയ്‌ക്കൊപ്പം സഹായത്തിന് സൂര്യഗായത്രിയും പോകുമായിരുന്നു. ഇവിടെവെച്ചാണ് അരുണിനെ പരിചയപ്പെടുന്നത്. വിവാഹ അഭ്യ!ര്‍ത്ഥന നിരസിച്ചതിന് അരുണ്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി അമ്മ പറഞ്ഞു.



നേരത്തെ അരുണ്‍ സൂര്യഗായത്രിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തതിന് ആര്യനാട് പൊലീസില്‍ കേസ് നല്‍കിയിരുന്നു. അന്ന് പൊലീസ് താക്കീത് നല്‍കി അരുണിനെ വിട്ടയക്കുകയായിരുന്നു. കൊല്ലം സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിയ സൂര്യഗായത്രി ആറു മാസമായി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം.




Next Story

RELATED STORIES

Share it