Latest News

കൃഷിനാശത്തിന് സഹായം നല്‍കണം

കൃഷിനാശത്തിന് സഹായം നല്‍കണം
X

പരപ്പനങ്ങടി: പരപ്പനങ്ങാടി നഗരസഭയിലെ വിവിധ പാടശേഖരങ്ങളില്‍ കൃഷി ചെയ്ത നെല്ല്, വാഴ, എള്ള്, കപ്പ, പച്ചക്കറി തുടങ്ങിയവ കാലം തെറ്റി വന്ന മഴയില്‍ പൂര്‍ണ്ണമായും നശിച്ചു. 2018-19 ലെ വെള്ളപ്പൊക്കവും, 2020-21 ലെ കൊവിഡ്- 19 മഹാമാരിയിലെ പ്രതിസന്ധിയിലും കരകയറാതെ ഇരുന്ന കര്‍ഷകര്‍ക്ക് അല്‍പമെങ്കിലും ഒരാശ്വാസമായിരുന്നു ഈ വിളകള്‍. എല്ലാം തിരിച്ചു കിട്ടാന്‍ പറ്റാത്ത വിധത്തില്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കര്‍ഷക കുടുബങ്ങളെല്ലാം വറുതിയിലുമാണ്. അധ്വാന നഷ്ടവും, സാമ്പത്തിക നഷ്ടവും സംഭവിച്ച കര്‍ഷകര്‍ക്ക് എത്രയും പെട്ടെന്ന് സാമ്പത്തിക സഹായം നല്‍കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.വി. മോഹന്‍ ദാസ് നഗരസഭ ചെയര്‍മാന്‍ എ.ഉസ്മാന് നിവേദനം നല്‍കി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു, സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുസ്തഫ, ഷാഹുല്‍ ഹമീദ്, സീനത്ത് അലി ബാപ്പു, യുവകര്‍ഷകനായ ജിതേഷ് പാലത്തിങ്ങല്‍, ഉമേഷ്, മൊയ്തീന്‍ കുട്ടി, ഗഫൂര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it