ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച കേസ്; മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ആലപ്പുഴ: ചെട്ടികുളങ്ങരയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ആര്‍എസ്എസ് പ്രവര്‍ത്തകരായ തുഷാര്‍, അഖില്‍, വിഷ്ണു എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബൈക്കിലെത്തിയ ഡിവൈഎഫ്‌ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ ആര്‍എസ്എസ് സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. ഇവര്‍ക്ക് പരിക്കൊന്നുമില്ലെന്ന് പോലിസ് അറിയിച്ചു.
ആശുപത്രിയില്‍ നിന്നാണ് പോലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ചെട്ടിക്കുളങ്ങര മേഖലയില്‍ രാത്രി വ്യാപകമായി അക്രമസംഭവങ്ങള്‍ അരങ്ങേറി. ബിജെപി ഓഫിസിനും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും നേരെയും ആക്രമണമുണ്ടായി. ബിജെപിയുടെ ചെട്ടികുളങ്ങര പടിഞ്ഞാറന്‍ മേഖല ഓഫിസ് ഒരുസംഘം ഡിവൈഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ പോലിസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.
RELATED STORIES
പച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജലീലിന്റെ 'മാധ്യമ' ശത്രുത പിണറായി സര്ക്കാരിന്റെ സംഘി മുഖം |THEJAS...
26 July 2022 3:25 PM GMTഇന്ത്യയില് ജനാധിപത്യം തുറുങ്കിലാണ്: ആരു രക്ഷിക്കും? Editors Voice |...
19 July 2022 2:48 PM GMTമഹാരാഷ്ട്രീയ രാഷ്ട്രീയം എങ്ങോട്ട്? കഥ ഇതുവരെ
27 Jun 2022 3:27 AM GMTഗുജറാത്ത് ഫയല്സിനെകുറിച്ച് മോദി എന്തു പറയുന്നു?
22 March 2022 2:55 PM GMTമീഡിയവണ്ണിന് വിലക്ക്: കാരണം ഇതാണ്|THEJAS NEWS
1 Feb 2022 3:55 PM GMT