Latest News

അസം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മൂന്ന് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു

അസം കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മൂന്ന് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു
X

അസം: അസം കോണ്‍ഗ്രസില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. മൂന്ന് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. എംഎല്‍എമാരായ കമലഖ്യ ഡേ പുര്‍കയസ്ത, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപി പാളയത്തിലെത്തിയത്.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു ഇവരുടെ ബിജെപി പ്രവേശം. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേയ്ക്ക് നീങ്ങുന്നത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭുവന്‍ ബോറ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ എംഎല്‍എമാരും പാര്‍ട്ടി വിട്ടിരിക്കുന്നത്.

രാജ്യസഭാ നോമിനേഷന്‍ പത്രിക സമര്‍പ്പിക്കേണ്ട തീയതി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് പാര്‍ട്ടിക്ക് പ്രഹരമായിക്കൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it